പെരിന്തല്‍മണ്ണ സബ്ജില്ലാ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
പെരിന്തല്‍മണ്ണ: ഈ അധ്യായന വർഷത്തെ പെരിന്തല്‍മണ്ണ സബ്ജില്ലാ കലോത്സവം നവംബർ നാലുമുതല്‍ എട്ടുവരെ കുന്നക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളില്‍വച്ചു നടത്താനുള്ള 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സബ് ജില്ലയിലെ 70 വിദ്യാലയങ്ങളില്‍ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികള്‍ ഈ കലാമേളയില്‍ പങ്കെടുക്കും. ഇതിനു മുമ്പായി നടക്കുന്ന മുനിസിപ്പല്‍ /പഞ്ചായത്ത് തല കലോത്സവങ്ങളിലെ വിജയികളാണ് ഈ സബ് ജില്ലാ കലാമേളയില്‍ പങ്കെടുക്കുക.
കുന്നക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാലകത്ത് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്ബർ സല്‍മ കുന്നക്കാവ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി കുഞ്ഞിമൊയ്തു കലോത്സവ നടത്തിപ്പ് സംബന്ധിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ജയ കെ.കെ ബജറ്റ് അവതരിപ്പിച്ചു.