logo
AD
AD

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി; മലപ്പുറം സ്വദേശി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റോഡിലുള്ള മണ്ണൂരില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ഒരു കുട്ടിയുൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ജിനീഷ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നവരെല്ലാം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

Latest News

latest News