ദേശീയപാതയിൽ കാർ അപകടം; യുവാവ് മരിച്ചു
പൊന്നാനി ആനപ്പടി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു. ഗുരുവായൂർ സ്വദേശി ആദിൽ ആണ് മരിച്ചത്. കാറിൽ കുടുങ്ങിയ ആദിലിനെ പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
