logo
AD
AD

തവനൂരിലും കുറ്റിപ്പുറത്തും കനത്ത പ്രതിഷേധം; സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കുന്നംകുളത്ത് മുഖ്യമന്ത്രിയുടെ വാഹവ്യൂഹത്തിനു മുന്നില്‍ കരിങ്കൊടി കാണിച്ചു. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിവാദ വിഷയങ്ങളൊന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.

കറുത്ത മാസ്‌കും ഷര്‍ട്ടും ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരെ നീക്കംചെയ്യാന്‍ ശ്രമിച്ച പോലീസുകാരം പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഉദ്ഘാടന ശേഷം കോഴിക്കോടേക്ക് പുറപ്പെട്ട മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്നതിന് കുറ്റിപ്പുറത്തും നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെനിന്ന് നിരവധി ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്തു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. തുടർന്ന് മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയ് ഉള്‍പ്പെടെ അമ്പതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Latest News

latest News