logo
AD
AD

രാജ്യത്തെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാചരണത്തിന് ഇന്ന് തുടക്കം

രാജ്യത്തെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാചരണത്തിന് ഇന്ന് തുടക്കം. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതൽ റിപ്പബ്ലിക്ക് ദിനാചരണങ്ങൾ തുടങ്ങുന്നത്. ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മുൻ വർഷങ്ങളിൽ ജനുവരി 24 മുതലായിരുന്നു റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ രാജ്യത്ത് നടന്നിരുന്നത്.

പുനർ നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്. റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചുള്ള 3 ലെയർ സുരക്ഷയും ഡൽഹി നഗരത്തിൽ ഇന്ന് നിലവിൽ വരും. വ്യത്യസ്ത ഭീകരവാദ സംഘടനകൾ റിപ്പബ്ലിക്ക് ദിനത്തിൽ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന മുന്നറിയിപ്പ് വിവിധ എജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News

latest News