logo
AD
AD

പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ ക്രെയിനിടിച്ച് നഴ്‌സിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടിയിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരണപ്പെട്ടു. ഇ.എം.എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ് കോളേജിലെ മൂന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥിനിയായ നേഹ പി. ആണ് ദാരുണമായി മരണപ്പെട്ടത്.

പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നിന്നും സ്കൂട്ടി തിരിക്കാനായി നിൽക്കുമ്പോഴാണ് ക്രെയിനിൻ്റെ മുൻ ചക്രം സ്കൂട്ടിക്കു പിറകിൽ ഇടിച്ചത്. പിറകിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും പിൻചക്രം ശരീരത്തിലൂടെ കയറുകയുമായിരുന്നു.

Latest News

latest News