logo
AD
AD

ഇന്ത്യയിലെ മാധ്യമങ്ങളെ നയിക്കുന്നത് ഭയം, ഭരണകൂട അപ്രീതിക്ക് പാത്രമായാൽ അന്വേഷണ ഏജൻസികൾ മുറ്റത്തെത്തും: സ്പീക്കര്‍

ഇന്ത്യയിലെ മാധ്യമങ്ങളെ നയിക്കുന്നത് ഭയമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാൽ അന്വേഷണ ഏജൻസികൾ മുറ്റത്തെത്തും. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം തോക്കിനും തുറുങ്കിനും ഇടയിലാണെന്നും സ്പീക്കര്‍ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വാർത്തകൾ കേരളത്തിലെ മാധ്യമങ്ങൾ തമസ്കരിക്കുകയാണെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. പ്രധാന വാർത്തകളെ ലളിതവത്കരിക്കുന്നു. അപ്രധാന വാർത്തകളെ ഊതിപ്പെരുപ്പിക്കുന്നു. സഭയിൽ പാസ് ചോദിച്ചത് ചർച്ചയാക്കിയവർ എംപിമാരുടെ സസ്പെൻഷൻ അറിഞ്ഞ മട്ട് കാണിച്ചില്ല. നിയമസഭയിൽ മാധ്യമ വിലക്ക് എന്ന വാർത്ത പ്രശ്നങ്ങളെ ഊതിപെരുപ്പിക്കുന്നതിന്റെ ഉദാഹരണമാണ്. 10 മിനിറ്റ് കൊണ്ട് പരിഹരിച്ച പ്രശ്നമാണ്. പാസ് ചോദിച്ചതാണ് മാധ്യമ വിലക്കായി ചിത്രീകരിച്ചതെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.

മുഖ്യധാരാ മാധ്യമങ്ങളും ഓഡിറ്റ് ചെയ്യപ്പെടണം. സംവാദ വേദി എന്നതിൽ നിന്ന് ആക്രോശ വേദികളായി ടിവി ചർച്ചകൾ മാറിയെന്നും എം.ബി രാജേഷ് വിമര്‍ശിച്ചു.

Latest News

latest News