logo
AD
AD

'കൂട്ടിൻ ചിറക് കൈകോർക്കാം' ത്രിദിന അവധിക്കാല സഹവാസ ക്യാമ്പിന് സമാപനം

പാലക്കാട് ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്‌ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി മുണ്ടൂർ ഐ.ആർ.ടി.സിയിൽ സംഘടിപ്പിച്ച "കൂട്ടിൻ ചിറക് കൈകോർക്കാം" ത്രിദിന അവധിക്കാല സഹവാസ ക്യാമ്പിന് സമാപനം. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ശിശു സംരക്ഷണ ഓഫീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരായ വ്യക്തികൾ സെഷനുകൾ നയിച്ചു. ഒറിഗാമി, യോഗ, പാട്ടുകൾ, കളികൾ, ശാസ്ത്രപരീക്ഷണങ്ങൾ, ബോധവൽക്കരണ-കരിയർ പ്ലാനിങ് ക്ലാസുകൾ, പക്ഷി നിരീക്ഷണം, ഹ്രസ്വചലച്ചിത്ര പ്രദർശനം, സർഗ്ഗാത്മക പ്രവർത്തനങ്ങൾ, വാനനിരീക്ഷണം, തുടങ്ങിയ വിവിധ സെഷനുകൾ ക്യാമ്പിൽ കുട്ടികൾക്കായി ഒരുക്കിയിരുന്നു.

സി.ഡബ്ല്യു.സി ചെയർമാൻ എം സേതുമാധവൻ അധ്യക്ഷത വഹിച്ചു. ഐ.ആർ.ടി.സി സീനിയർ ഫെല്ലോ ബി.എം മുസ്തഫ, ചൈൽഡ് ഹെല്പ് ലൈൻ പ്രോജക്ട് കോർഡിനേറ്റർ പി.ആർ രജിത, ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർമാരായ അബ്ദുൾ റഹിമാൻ, സൗമ്യ എലിസബത്ത് സെബാസ്റ്റ്യൻ, സി.ഡബ്ല്യു.സി അംഗങ്ങളായ കെ ജി എം ലിയോനാർഡ്, പി സത്യഭാമ, പി ദീപ, ആർ അപർണ നാരായണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിവിധ സൈക്കോ സോഷ്യൽ കൗൺസിലർമാർ, ശിശു സംരക്ഷണ സ്‌ഥാപന അധികൃതർ, ജില്ലാ ശിശു സംരക്ഷണ ഓഫീസ് പ്രതിനിധികൾ , ഐ.ആർ.ടി.സി പ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കടുത്തു.

latest News