logo
AD
AD

'കള്ളന്മാര്‍ക്കു കിടക്കാനുള്ള ജയില്‍ കൊള്ളക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു'; പിണറായിക്കെതിരേ വി.എസ് ജോയി

തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി. കേരളത്തിന്റെ മുഖ്യമന്ത്രി ഏറ്റവും വലിയ കൊള്ളക്കാരനായി മാറിയിരിക്കുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്‍ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരന്റെ കൈകളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.⁣ ⁣ മുഖ്യമന്ത്രിതന്നെ ജയില്‍ ഉദ്ഘാടനം ചെയ്യണമെന്നാണ് ഞങ്ങള്‍ പറയുന്നത്. അതിന് ഏറ്റവും യോഗ്യന്‍ അദ്ദേഹമാണ്. ഉദ്ഘാടനംചെയ്ത് പോകാന്‍ പാടില്ല. ആ ജയിലിലെ അദ്യത്തെ അന്തേവാസിയായി അന്തിയുറങ്ങണം എന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ജോയി പറഞ്ഞു.⁣ ⁣ മുഖ്യമന്ത്രിക്കെതിരായി ശക്തമായ പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയുടേയും ഭരണകൂടത്തിന്റേയും പോലീസിന്റേയും ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള അടിച്ചമര്‍ത്തലുണ്ടായാലും അതിനെയെല്ലാം ചെറുത്ത് തോല്‍പിച്ച് മുന്നോട്ടുപോകും. കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണെന്നും അദ്ദേഹം പറഞ്ഞു.⁣ ⁣ വെള്ളപ്പട്ടാളത്തിന് മുന്നില്‍ വിരിമാറ് കാണിച്ച പാരമ്പര്യം അവകാശപ്പെടുന്നവരാണ് കോണ്‍ഗ്രസ്. ആരെങ്കിലും വെല്ലുവിളിച്ച്, ഭീഷണപ്പെടുത്തി, അടിച്ചമര്‍ത്തി മുന്നോട്ട് പോകാന്‍ ശ്രമിച്ചാലും അതിനെയെല്ലാം നേരിട്ട പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. അത് പിണറായി വിജയന് അറിയാത്ത ചരിത്രമാണെന്നും വി.എസ്. ജോയി പറഞ്ഞു.

Latest News

latest News