കുടിവെള്ളം ശുദ്ധമാണോയെന്നറിയാൻ അഞ്ച് ജലപരിശോധനാ ലാബുകൾ തയ്യാറായി

ഷൊർണൂർ : കുടിവെള്ളം ശുദ്ധമാണോയെന്നറിയാൻ അഞ്ച് ജലപരിശോധനാ ലാബുകൾ തയ്യാറായി. ജില്ലാ ലാബിനുപുറമെ പാലക്കാട്, കൊടുവായൂർ, മണ്ണാർക്കാട്, ഷൊർണൂർ, ചിറ്റൂർ എന്നിവിടങ്ങളിലാണ് അഞ്ച് ലാബുകൾ സജ്ജമായത്. ജലത്തിലെ താപനില, ഓക്സിജന്റെ അളവ്, പി.എച്ച്. മൂല്യം, ചാലകത തുടങ്ങി 19 ഗുണനിലവാരഘടകങ്ങൾ ലാബിൽ പരിശോധിക്കാം.
ഷൊർണൂർ : കുടിവെള്ളം ശുദ്ധമാണോയെന്നറിയാൻ അഞ്ച് ജലപരിശോധനാ ലാബുകൾ തയ്യാറായി. ജില്ലാ ലാബിനുപുറമെ പാലക്കാട്, കൊടുവായൂർ, മണ്ണാർക്കാട്, ഷൊർണൂർ, ചിറ്റൂർ എന്നിവിടങ്ങളിലാണ് അഞ്ച് ലാബുകൾ സജ്ജമായത്. ജലത്തിലെ താപനില, ഓക്സിജന്റെ അളവ്, പി.എച്ച്. മൂല്യം, ചാലകത തുടങ്ങി 19 ഗുണനിലവാരഘടകങ്ങൾ ലാബിൽ പരിശോധിക്കാം. 1.5 ലിറ്റർ മുതൽ രണ്ടുലിറ്റർ വരെ വെള്ളം ഇതിനാവശ്യമാണ്. ബാക്ടീരിയാ പരിശോധനയ്ക്ക് അണുവിമുക്തമായ കുപ്പിയിൽ 100 മില്ലീലിറ്റർ വെള്ളം മതിയാകും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ.) അംഗീകാരത്തോടെയാണ് ലാബുകൾ പ്രവർത്തിക്കുക.
ജൽജീവൻ മിഷന്റെ ഫണ്ടുപയോഗിച്ചാണ് ലാബുകൾ നിർമിച്ചത്. കിണർ, കുഴൽക്കിണർ, മറ്റ് സ്രോതസ്സുകളിൽനിന്നും വെള്ളമെടുക്കുന്നവരെല്ലാം പരിശോധനനടത്തി ജലത്തിെന്റ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഷൊർണൂർ ജല അതോറിറ്റി കെമിസ്റ്റ് അപർണ പറയുന്നു.