logo
AD
AD

രണ്ടാമത് പൂമുള്ളി ആറാംതമ്പുരാൻ സ്മാരക അവാർഡ് ഡോ. സി ഉഷ, ഡോ. ഡോണറ്റ എന്നിവർക്ക്

രണ്ടാമത് പെരിങ്ങോട്പൂമുള്ളി ആറാംതമ്പുരാന്‍ സ്മാരക വൈദ്യശ്രേഷ്ട അവാര്‍ഡും പുസ്തക പ്രകാശനവും മെയ് 12 ന് വൈകീട്ട് 4 ന് പൂമുള്ളിമന അങ്കണത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് പതീറ്റാണ്ടായി അലോപ്പതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ഉഷ, കന്യാസ്ത്രീകളിലെ ആദ്യ ഡോക്ടറായി നാല് പതീറ്റാണ്ട് കാലമായി ആയുര്‍വ്വേദ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ഡോണറ്റ എന്നിവര്‍ക്കാണ് ഇത്തവണ പൂമുള്ളി ആറാംതമ്പുരാന്‍ സ്മാരക പുരസ്‌ക്കാരം. പതിനായിരത്തൊന്ന് രൂപയും ഫലകം പ്രശസ്തി പത്രം എന്നിവയാണ് അവാര്‍ഡ്.⁣ ⁣ ചടങ്ങില്‍ മുത്തശ്ശന്‍ പേരക്കുട്ടിക്കെഴുതിയ സാരോപദേശ കഥകളുടെ പ്രകാശനവും നടക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡോ.റാണി മേനോന്‍ ഉദ്ഘാടനം ചെയ്യും. കവയത്രി കെ.പി.ശൈലജ ടീച്ചര്‍ അനുസ്മരണ പ്രഭാഷണംനടത്തും. മാനേജിംഗ് ട്രസ്റ്റി പി.എം. നാരായണന്‍ നമ്പൂതിരിപ്പാട്, ചെയര്‍മാന്‍ പി.എം വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ അവാര്‍ഡ് സമ്മാനിക്കും. പുസ്തക പ്രകാശനത്തില്‍ ദിഫോര്‍ത്ത് എഡിറ്റര്‍ ശ്രീജ ശ്യാം , വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗം പി. വിനീത , വാര്‍ഡ് അംഗങ്ങളായ പി. ഷീബ, സലിം എന്നിവര്‍ സംസാരിക്കും.⁣ ⁣ 1998 മുതല്‍ പൂമുള്ളി ആറാംതമ്പുരാന്‍ സ്മാരക ട്രസ്റ്റിന്റെ കീഴില്‍ ആയുര്‍വ്വേദ ചികിത്സ, പഠനം, കളരിപ്പയറ്റ് എന്നിവ പഠിപ്പിക്കുന്നു. അവാര്‍ഡ് നല്‍കലിന് ശേഷം, പൂമുള്ളി ഏഴാംതമ്പുരാന്‍, ഡോ. പാര്‍വ്വതി നാരായണന്‍ പൂജ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത കച്ചേരിയും നടക്കും.

Latest News

latest News