logo
AD
AD

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കളക്ടറേറ്റ് മാർച്ചിനൊരുങ്ങി മുസ്ലിംലീഗ്

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആറ് ജില്ലകളിൽ കളക്ടറേറ്റ് മാർച്ചിന് ആഹ്വാനം ചെയ്ത് മുസ്ലിം ലീ​ഗ്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ മേയ് 29-നാണ് മാർച്ച്.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ 50,000-ത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരമില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അവസരമില്ലാത്ത എല്ലാ ഇടങ്ങളിലും അവസരം നൽകണം. ലീഗ് വിദ്യാഭാസവകുപ്പ് കൈകാര്യം ചെയ്തപ്പോൾ സീറ്റ് പ്രശ്നം കൃത്യമായി പരിഹരിച്ചിട്ടുണ്ട്. 25 കുട്ടികൾ പഠിക്കേണ്ട ക്ലാസുകളിൽ ഇപ്പോൾ 65 കുട്ടികളാണ് പഠിക്കുന്നത്.

കുട്ടികളുടെ പഠനം മുടക്കുകയാണ് സംസ്ഥാന സർക്കാർ. ഉത്തരവാദിത്വമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നൽകണം. വിദ്യാഭ്യാസമന്ത്രിയുടേത് ധിക്കാരപരമായ ശബ്ദമാണെന്നും പി.എം.എ. സലാം ആരോപിച്ചു.

latest News