logo
AD
AD

അതൃപ്തി പരസ്യമാക്കി ലീ​ഗ്; സുപ്രഭാതം പത്രത്തിന്റെ സമീപനം വിഷമമുണ്ടാക്കിയെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സുപ്രഭാതം പത്രം തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് വിഷമം ഉണ്ടാക്കുന്ന സമീപനം സ്വീകരിച്ചുവെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീ​ഗ് ഇക്കാര്യം ചർച്ച ചെയ്തു. അതേസമയം, സമസ്തയുമായ ലീഗിന് അഭിപ്രായം വ്യത്യാസമൊന്നുമില്ല. പാർട്ടിയുടെ അഭിപ്രായം സമസ്ത നേതൃത്വത്തെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ നിന്നും മുസ്ലിംലീ​ഗ് നേതാക്കൾ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സംസ്ഥാന കമ്മിറ്റി യോഗം ചേരുന്ന ദിവസമായതിനാലാണ് ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ഉദ്ഘാടനം നിശ്ചയിച്ചതിന് ശേഷമായിരുന്നല്ലോ യോ​ഗം തീരുമാനിച്ചതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അത്തരത്തിൽ മുടിനാരിഴ കീറി പരിശോധിക്കേണ്ടതില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

വടകരയിലെ വ്യാജസ്ക്രീൻ ഷോട്ട് വിഷയവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും കു‍ഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കൽ സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ, എന്നാൽ സർവകക്ഷി യോഗവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

latest News