logo
AD
AD

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27-കാരന് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി എരുമേലി സ്വദേശി റിജോ രാജുവിനെ (27) 82 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് വിധി പറഞ്ഞത്.⁣ ⁣ പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്ന് വിധിയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി. എരുമേലി സി.ഐ. അനില്‍കുമാറിനായിരുന്നു അന്വേഷണച്ചുമതല.⁣ ⁣ ആദ്യം ഈ കേസിന്റെ വിചാരണകഴിഞ്ഞ് വിധിപറയുന്ന സമയത്ത് പ്രതി കോടതിയില്‍ ഹാജരാകാതെ കടന്നുകളഞ്ഞിരുന്നു. പിന്നീട് എരുമേലി സി.ഐ. ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News

latest News