logo
AD
AD

78.69 ശതമാനം വിജയം; പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.26 ശതമാനം കുറവാണ് വിജയശതമാനം.82.95 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 39242 പേര്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5427 പേര്‍ ഫുള്‍ എ പ്ലസ് നേടി. 33815 പേരാണ് കഴിഞ്ഞ വര്‍ഷം ഫുള്‍ എ പ്ലസ് നേടിയത്.⁣ ⁣ സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 189411 പേരില്‍ 160696 ഉന്നത പഠനത്തിന് അര്‍ഹത നേടി. 84.84 ശതമാനം.ഹ്യൂമാനിറ്റീസില്‍ പരീക്ഷ എഴുതിയവരില്‍ 76835 പേരില്‍ 51144ഉന്നത പഠനത്തിന് അര്‍ഹത നേടി.വിജയശതമാനം 67.09. കോമേഴ്‌സില്‍ 76.11 വിജയശതമാനം. ഫുള്‍ എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറം.5659 പേരാണ് ഇവിടെ നിന്ന് ഫുള്‍ എ പ്ലസ് നേടിയത്. വിജയ ശതമാനം കൂടുതല്‍ ഉള്ള ജില്ല എറണാകുളം. 84.12 ശതമാനം. കുറവ് വയനാട്. 72.13 ശതമാനം.⁣ ⁣ 63 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ് നൂറ് ശതമാനം വിജയം നേടിയത്. 17 എയ്ഡഡ് സ്‌കൂളുകളും, 27 അണ്‍ എയ്ഡഡ് സ്‌കൂളുകളും 12 സ്പെഷ്യല്‍ സ്‌കൂളുകളുമാണ് 100ശതമാനം വിജയം നേടിയത്. 100% വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുറഞ്ഞതില്‍ പ്രാഥമിക പരിശോധന നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 105 വിദ്യാര്‍ത്ഥികള്‍ 1200 ല്‍ 1200 മാര്‍ക്കും നേടി.

Latest News

latest News