അനുമോദന സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം: പന്താവൂർ നളന്ദ കലാകേന്ദ്രം & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സദസ്സ് ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.വി. അബൂബക്കർ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി. പ്രകാശ്, അടാട്ട് വാസുദേവൻ, കെ. സൂര്യനാരായണൻ, എ.പി. ശ്രീനിവാസൻ, ഇ.കെ. രഘുനാഥ്, സെക്രട്ടറി കെ.പി. അനൂപ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
