logo
AD
AD

നോവൽ ചർച്ചയും കവിയരങ്ങും സംഘടിപ്പിച്ചു

ചങ്ങരംകുളം: സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തിവരുന്ന പുസ്തകചർച്ചയിൽ 176-ാമത് പുസ്തകമായി എസ്. ഹരീഷ് രചിച്ച പട്ടുനൂൽ പുഴു എന്ന നോവൽ ചർച്ച ചെയ്തു. അനുബന്ധമായി കവിയരങ്ങും സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ ഷൗക്കത്തലി ഖാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡണ്ട് പി.കെ രാജൻ അധ്യക്ഷത വഹിച്ചു. കൃതിയെ ആധാരമാക്കി സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എം.വി രവീന്ദ്രൻ, പി.എം കൃഷ്ണൻ നമ്പൂതിരി കെ.വി ഇസ്ഹാഖ്, സൺറൈസ് ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

തുടർന്ന് നടന്ന കവിയരങ്ങിൽ നൂറ നജീബ് ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, ജഗേഷ് സി.വി, ഷബ്ന സുലൈമാൻ പെരുമുക്ക്, പി.എൻ രാജ്, എ.എം ഫാറൂഖ്, സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി, കെ.പി തുളസി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


latest News