logo
AD
AD

'വിഷ്ണു നഗര്‍ റോഡ്' തുറന്നുകൊടുത്തു

കൂറ്റനാട്: രണ്ട് ജീവൻ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ ത്യജിച്ച നാവികൻ വിഷ്ണു ഉണ്ണിയുടെ സ്മരണാർഥം തൃത്താല മേഴത്തൂരിൽ നവീകരിച്ചു നൽകിയ 'വിഷ്ണുനഗർ റോഡ്' തുറന്നുകൊടുത്തു. റോഡിൻ്റെ ഉദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ. നിർവഹിച്ചു. 173 മീറ്റർ ഇഷ്ടിക പാകിയ പാതയാണ് വിഷ്ണുവിന്റെ സ്മരണാർഥം അധ്യാപകനായിരുന്ന പൗരത്തൊടി അസീസിന്റെ കുടുംബത്തിൻ്റെ സഹകരണത്തോടെ നിർമിച്ചുനൽകിയത്.

തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ അധ്യക്ഷയായി. പി.ടി. മൊയ്തീൻകുട്ടി, അനീസ് മട്ടായ, അഡ്വ. പി.ടി. ഷാഹുൽ ഹമീദ്, പി.വി. സുകുമാരൻ, പി.വി. വഹീദ, പി.വി. ഫൈറൂസ എന്നിവർ സംസാരിച്ചു. പൗരത്തൊടിയിൽ കുടുംബത്തെയും നാവികൻ വിഷ്ണുവിൻ്റെ മാതാവിനെയും ചടങ്ങിൽ ആദരിച്ചു.


latest News