logo
AD
AD

കളിയാണ് ലഹരി: ലോകകപ്പ് വിളംബരവുമായി നാറാണത്ത് ജാഥ നടന്നു

പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് രാമപുരം നാറാണത്ത് ജാസ ആർട്സ് & സ്പോർട്സ് ക്ലബ്ബും ലെനോർ അക്കാദമിയും സംയുക്തമായി 'കളിയാണ് ലഹരി' വിളംബര ജാഥ സംഘടിപ്പിച്ചു. നാറാണത്ത് നിന്നും രാമപുരത്തേക്ക് നടത്തിയ ജാഥയിൽ വിവിധ ലോകകപ്പ് ടീമുകളുടെ ജേഴ്സിയണിഞ്ഞ് നൂറുകണക്കിന് കായിക പ്രേമികളും ആരാധകരും അണിനിരന്നു.

മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹ്മാൻ ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. അസ്ലാമാബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനീസ് മട്ടത്തിൽ, കെ.പി. സാദിഖലി സംസാരിച്ചു. ​പഞ്ചായത്ത് മെമ്പർമാരായ സി.എം. നൗഷാദ്, പി. സുരേഷ് ബാബു, ജാസ ക്ലബ്ബ് സെക്രട്ടറി ഡോ. ഹാമിദ് ഹുസൈൻ, ലെനോർ അക്കാദമി സി.ഇ.ഒ ഫൈസൽ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.


latest News