logo
AD
AD

'പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കണം': മലപ്പുറം ജില്ലാ കളക്ടർ

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു.

നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു.

Latest News

latest News