logo
AD
AD

കരുവാൻപടിയിൽ നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

പട്ടാമ്പി പരുതൂർ കരുവാൻപടി നാനാർച്ചി കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. ചെറുകുടങ്ങാട് തോട്ടുങ്ങൽ ഉമയിൽ മുസ്ത‌ഫയുടെ മകൻ നിഹാൽ (11) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സഹോദരനും കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളികഴിഞ്ഞു നിഹാലിനെ കാണാതായപ്പോൾ വീട്ടിൽ പോയതാകമെന്ന് സഹോദരൻ കരുതി.

വീട്ടിൽ നിഹാൽ എത്താതതിനെ തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴിനു കുട്ടിയെ കണ്ടെത്തിയത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരക്കുത്തു സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഏകറുകൾ പരന്നു കിടക്കുന്ന നാനാർച്ചി കുളത്തിൽ സമീപ പ്രദേശങ്ങളിൽ നിന്നുപോലും.കുളിക്കാനായി നിരവധി പേർ എത്താറുണ്ട്.

Latest News

latest News