മാസപ്പടി കേസ്; എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യംചെയ്ത് സി.എം.ആർ.എൽ ഹരജി
ഡൽഹി: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യംചെയ്ത് സി.എം.ആർ.എൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നടപടികൾ നിയമപരമല്ലെന്നും തെറ്റായ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നതെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, മാസപ്പടി കേസിൽ കൂടുതൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി നോട്ടീസ് ലഭിച്ച സി.എം.ആർ.എൽ ഉദ്യോഗസ്ഥർ ചോദ്യംചെയ്യലിന് ഹാജരായി. സി.എം.ആർ.എൽ ചീഫ് ജനറൽ മാനേജറും കമ്പനി സെക്രട്ടറിയുമായ പി.സുരേഷ് കുമാർ, മുൻ ക്യാഷ്യർ വാസുദേവൻ എന്നിവരാണ് ഹാജരായത്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയത്.