logo
AD
AD

തൂതപ്പൂരം 2024: മൂച്ചിത്തോട്ടം പൂരാഘോഷക്കമ്മിറ്റി നോട്ടീസ് പ്രകാശനം ചെയ്തു

മൂച്ചിത്തോട്ടം പൂരാഘോഷക്കമ്മിറ്റിയുടെ നോട്ടീസ് പ്രകാശനം മൂച്ചിത്തോട്ടത്തിൽ നടന്നു. പൂരാഘോഷക്കമ്മിറ്റിയുടെ ദീർഘകാല ഭാരവാഹിയും മുതിർന്ന അംഗവുമായ കുന്നിന്മേൽ സൂര്യൻ എഴുത്തച്ഛൻ പ്രകാശനം നിർവഹിച്ചു. മൂച്ചിത്തോട്ടം പൂരാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

തൂത ഭഗവതി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി സി കൃഷ്ണദാസ്, പ്രസിഡണ്ട് സിഎം പ്രദീപ്, ബി വിഭാഗം കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി കെ അശോകൻ, പ്രസിഡണ്ട് പി പ്രതീഷ്, നഗരസഭ കൗൺസിലർ എൻ കവിത, കെടി കൃഷ്ണകുമാർ, കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പൂരഘോഷ കമ്മിറ്റി സെക്രട്ടറി സി അനന്തനാരായണൻ സ്വാഗതവും ജോയിൻ സെക്രട്ടറി പി രാമദാസ് നന്ദിയും പറഞ്ഞു.

latest News