logo
AD
AD

ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്സ്മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്നു. രേഖകളില്ലാത്ത പണം കണ്ടുകെട്ടുന്നതിന് ആദായനികുതി വകുപ്പിന് കീഴില്‍ എയര്‍ ഇന്റലിജന്‍സ്, സ്പെഷ്യല്‍ കംപ്ലൈന്റ് മോണിറ്ററിങ് എന്നിങ്ങനെ രണ്ട് യൂണിറ്റുകള്‍ക്ക് രൂപം നല്‍കാന്‍ ജില്ലാ കളക്ടര്‍ നിർദേശം നൽകി.

കൂടാതെ ഇത്തരത്തില്‍ പിടിച്ചെടുക്കുന്നവയുടെ വിവരങ്ങള്‍ യഥാക്രമം കമ്മീഷനെ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാര്‍ച്ച് 28 മുതലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കേണ്ടത്. ബാങ്കുകളില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ ബാങ്ക് സ്റ്റേറ്റ്മെന്റോ പാസ്ബുക്കില്‍ രേഖപ്പെടുത്തിയതോ കൈവശം സൂക്ഷിക്കണം. അതിനാല്‍ ഇവ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ലീഡ്ബാങ്ക് മാനേജര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൂടാതെ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം കൊണ്ടുപോകുന്ന സാഹചര്യത്തില്‍ സി-വിജില്‍ ആപ്പില്‍ നിന്നും കൊണ്ടുപോകാനുദ്ദേശിക്കുന്ന പണം, ആരാണ് കൊണ്ട് പോകുന്നത് എന്നീ വിവരങ്ങള്‍ നല്‍കി ബാര്‍കോഡ് സ്ലിപ്പെടുത്ത് കയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശിച്ചു.

Latest News

latest News