logo
AD
AD

പോക്കറ്റിലെ മൊബൈൽ ഫോൺ കത്തി; യുവാവിന് പരിക്ക്

അങ്ങാടിപ്പുറം: പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ കത്തി യുവാവിന് പരിക്ക്. വൈലോങ്ങര സമതയിൽ സി.എസ്. നെബുവിനാണ് പരിക്കേറ്റത്. ഭാര്യയുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവേ രാവിലെ പത്തോടെയാണ് പോക്കറ്റിലിരുന്ന മൊബൈൽ കത്തിയത്. ഇടതുകൈയ്ക്കും തുടക്കും പൊള്ളലേറ്റ നെബുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.

latest News