logo
AD
AD

വാൽപ്പാറ ദുരന്തം: ബാധിതർക്ക് മാനസിക പിന്തുണയുമായി ജില്ലാ ഭരണകൂടം

വാൽപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ദുരന്തബാധിതർക്ക് സൈക്കോ സോഷ്യൽ സർവീസ് പ്രോഗ്രാമിലൂടെ മികച്ച ഗുണനിലവാരമുള്ള കൗൺസിലിങ്ങും പിന്തുണയും ഉറപ്പാക്കാൻ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായി 15 സ്കൂൾ കൗൺസിലർമാർ, അഞ്ച് മാനസികാരോഗ്യ കൗൺസിലർമാർ, രണ്ട് സൈക്ക്യാട്രിസ്റ്റുകൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ടെലി-കൗൺസിലിംഗിനായി നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാവസ്ഥ നേരിട്ട് വിലയിരുത്തുന്നതിനായി ആശാവർക്കർമാരും അങ്കണവാടി ടീച്ചർമാരും വീടുകൾ സന്ദർശിക്കും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏപ്രിൽ 21-ന് പാങ്ങ് പബ്ലിക് ഹെൽത്ത് സെന്ററിൽ വെച്ച് ഇവർക്ക് പ്രത്യേക പരിശീലനവും നൽകും. കൂടാതെ, പാങ്ങ് പി.എച്ച്.സിയിൽ രണ്ടാഴ്ചത്തേക്ക് രണ്ട് കൗൺസിലർമാരുടെ സേവനം അധികമായി ലഭ്യമാക്കിയിട്ടുണ്ട്.

മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: മെന്റൽ ഹെൽത്ത് സർവീസ് ഹെൽപ്പ്ലൈൻ: 7593843625 (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ) ദിശ ടോൾ ഫ്രീ നമ്പർ: 1056 (24 മണിക്കൂറും ലഭ്യമാണ്) ടെലിമനസ് നമ്പർ: 14416 (24 മണിക്കൂറും ലഭ്യമാണ്)

Latest News

latest News