logo
AD
AD

പാലക്കാട് ഡി.സി.സി സെക്രട്ടറി കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു

പാലക്കാട്: കോണ്‍ഗ്രസ് പുനര്‍ സംഘടന ഷൊര്‍ണൂരില്‍ കോണ്‍ഗ്രസിന് കീറാമുട്ടിയാവുന്നു. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ഡി.സി.സി ഭാരവാഹികളാക്കിയത് ഷൊര്‍ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ രാജിവെച്ചതെന്നാണറിയുന്നത്.

മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായിരുന്ന ടി എച്ച് ഫിറോസ് ബാബുവിനെ ഡി സി സി വൈസ് പ്രസിഡന്‍റാക്കിയതില്‍ എതിര്‍പ്പുണ്ടായിരുന്നവരില്‍ പ്രധാനിയായിരുന്നു വിജയനെന്നാണറിയുന്നത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കഴിഞ്ഞ ദിവസം വരെ സജീവമായിരുന്ന ഷൊര്‍ണൂര്‍ വിജയന്‍ പെട്ടന്ന് കോണ്‍ഗ്രസ് വിട്ടതിന്‍റെ ഞെട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.

Latest News

latest News