logo
AD
AD

ഖത്തർ കെഎംസിസി റമദാൻ റിലീഫ് വിതരണം നടത്തി

ചെർപ്പുളശേരി: ഖത്തർ കെഎംസിസി ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ റമദാൻ റിലീഫ് വിതരണം പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. മാരകരോഗങ്ങൾ ബാധിച്ച രോഗികൾക്ക്, ഭവന നിർമ്മാണം, വിവാഹം,വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള മൂനര ലക്ഷത്തോളം രൂപയുടെ സഹായങ്ങളാണ് ചടങ്ങിൽ വിതരണം നടത്തിയത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ.കെ.എ അസീസ് അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് ഷൊർണ്ണൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ദുറഹ്മാൻ ചളവറ, ഖത്തർ കെഎംസിസി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് നാസർ ഫൈസി, ജില്ല സെക്രട്ടറി സമീർ തലക്കശ്ശേരി,ഹനീഫ ബക്കർ ഒറ്റപ്പാലം, നിയോജകമണ്ഡലം സെക്രട്ടറി എൻ.കെ ബഷീർ,ഖത്തർ കെഎംസിസി മുൻഭാരവാഹികളായ ഹസൈനാർ മാരായമംഗലം, സുലൈമാൻ ഹാജി, അലി പി.പി, സിദ്ദീഖ് കെ, കെഎംസിസി സഹകോർഡിനേറ്റർ ഹംസ കീഴൂർ റോഡ് ഇസ്മായിൽ വി ടി, എന്നിവർ സംസാരിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം സി.എ ബക്കർ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സൽമാൻ കൂടമംഗലം,മൊയ്തീൻ കോയ,ഷുക്കൂര്‍ ചളവറ എന്നിവർ സംബന്ധിച്ചു. കെഎംസിസി നിയോജകമണ്ഡലം കോഡിനേറ്റർ ഇഖ്ബാൽ ദുറാനി സ്വാഗതവും, രായിൻ കിഴിശ്ശേരി നന്ദിയും പറഞ്ഞു.

Latest News

latest News