logo
AD
AD

റമളാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി

ചെർപ്പുളശ്ശേരി ഐഡിയൽ എജ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഐഡിയൽ ആർട്സ് & സയൻസ് കോളേജ് എസ്.ഐ.പി ക്ലബ്ബയുമായി സഹകരിച്ച് വർഷംതോറും നടത്തി വരാറുള്ള റമളാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി. റമളാന്‍ സൗഹാർദ്ദ കിറ്റ് വിതരണോല്‍ഘാടനം ഐഡിയൽ ക്യാമ്പസ് ഓഫ് എജ്യൂക്കേഷൻ മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി നിര്‍വ്വഹിച്ചു.

ചെർപ്പുളശ്ശേരി ഐഡിയൽ ക്യാമ്പസിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽ ഐഡിയൽ ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദീൻ കെ അധ്യക്ഷത വഹിച്ചു. ഐഡിയൽ ക്യാമ്പസ് ഓഫ് എജ്യൂക്കേഷൻ അക്കാഡമിക് കോഓർഡിനേറ്റർ മുഹമ്മദ് ഉനൈസ് പി, ഐഡിയൽ ITE പ്രിൻസിപ്പൽ റൈഹാനത്, ഐഡിയൽ ട്രെയിനിങ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മുനീർ, ഡയറക്റ്റർ ഓഫ് അഡ്മിനിസ്ട്രേഷൻ നെസിയ, അധ്യാപകനായ രാഘുനാഥൻ, SIP കൺവീനർ ബിലാൽ, PRO ഷാഹിൽ തുടങ്ങിയവർ സംസാരിച്ചു.

റംസാൻ മാസം ഒരു കുടുംബത്തിന് ആവശ്യമായ വിവിധ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയാണ് കിറ്റുകൾ ഒരുക്കിയത്. ഐഡിയൽ ക്യാമ്പസ്സിലെ മുഴുവൻ ജീവനക്കാർക്കും കോളേജിന്റെ പരിസര നിവാസികളായ മുഴുവൻ കുടുംബങ്ങൾക്കും പാവപ്പെട്ട മറ്റു കുടുംബാങ്ങൾക്കും കിറ്റുകൾ വിതരണം ചെയ്യുമെന്ന് മാനേജ്‌മന്റ് അറിയിച്ചു.

Latest News

latest News