logo
AD
AD

കായികോപകരണങ്ങൾ വിതരണം ചെയ്തു

ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് സംഘവും ഒറ്റപ്പാലം എക്‌സൈസ് സർക്കിൾ സംഘവും സംസ്ഥാന വിമുക്തി മിഷന്റെ ‘ബാല്യം അമൂല്യം’ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റാനിശ്ശേരി എ.യു.പി സ്കൂൾ വിദ്യാർഥികൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എ.കെ വിതരണോദ്‌ഘാടനം നിർവഹിച്ചു. പദ്ധതിയെ പറ്റി വിശദീകരിക്കുകയും ചെയ്തു.

പി.ടി.എ പ്രസിഡന്റ്‌ ഷഹീറലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിമുക്തി കോർഡിനേറ്റർ വിവേക് ആർ. വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. പ്രധാന അധ്യാപിക ജയലക്ഷ്മി സ്വാഗതവും അധ്യാപകൻ ഗിരിവാസൻ നന്ദിയും അറിയിച്ചു.

ചടങ്ങിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പോൾസൺ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജ്മോഹൻ , ഗ്രേഡ് പ്രിവെന്റീവ് ഓഫീസർമാർ മനോജ്‌, രതീഷ്കുമാർ, എക്‌സൈസ് ഡ്രൈവർമാർ ഷാജി, വിഷ്ണു എന്നിവരും അധ്യാപകരും രക്ഷിതാകളും കുട്ടികളും സന്നിഹിതരായിരുന്നു.

Latest News

latest News