logo
AD
AD

ഉഷ്ണകാല ദുരന്തനിവാരണ ലഘൂകരണത്തിന്റെ ഭാഗമായി പരിശീലനം നൽകി

മലപ്പുറം: ഉഷ്ണകാല ദുരന്തനിവാരണ ലഘൂകരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് പരിശീലനം നൽകി. തീപിടിത്തം തടയുന്നതിനാവശ്യമായ മാർഗങ്ങൾ വേനൽകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിലായിരുന്നു പരിശീലനം. ഡെപ്യൂട്ടി കളക്ടർ എൻ.കെ കൃപ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയർ ഓഫീസർ വി.കെ ഋതിക്, സ്റ്റേഷൻ ഓഫീസർ ഇ.കെ അബ്ദുൽ സലീം, ഹസാർഡ് അനലിസ്റ്റ് ടി.എസ് ആദിത്യ, സി.പി അഫ്റ എന്നിവർ നേതൃത്വം നൽകി.

Latest News

latest News