logo
AD
AD

തലക്കടത്തൂർ സലീമ ആശുപത്രി-അരീക്കാട് റോഡ് നാടിന് സമർപ്പിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് 25 ലക്ഷം വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂർ സലീമ ആശുപത്രി-അരീക്കാട് റോഡ് നാടിന് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവഹിച്ചു.

റോഡിൽ മൂന്ന് കൾവർട്ടറുകളാണ് പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിതത്. ആറു മീറ്റർ വീതിയിൽ ടാറിങ്ങും സൈഡ് ഐറിഷ് കോൺക്രീറ്റുമാണ് പൂർത്തിയാക്കിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. നാസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മൈമൂന കല്ലേരി, റെജീന ലത്തീഫ്, ഐ.വി. അബ്ദുസമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്. കുഞ്ഞായിഷ കുട്ടി, സൈനബ ചേനാത്ത്, എൻ.വി. നിധിൻദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് കക്കാട്ടേരി, എൻ.എ. നസീർ, ടി.എ. റഹീം മാസ്റ്റർ, ടി. ഇബ്രാഹിംകുട്ടി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കെ. കുട്ടി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. റഫീഖ്, വൈ. സൽമാൻ, കെ.പി. നിഹ്‌മത്തുള്ള, പി.കെ. ഇസ്ഹാഖ്, ഹുസൈൻ തലക്കടത്തൂർ, ജംഷീർ തലക്കടത്തൂർ എന്നിവർ പങ്കെടുത്തു.

Latest News

latest News