logo
AD
AD

തൃത്താലയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാനുദ്ദേശിച്ച് നടപ്പാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ കരടുരേഖ തയ്യാറാക്കുന്നത് അവസാനഘട്ടത്തിൽ

പട്ടാമ്പി : തൃത്താലയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാനുദ്ദേശിച്ച് നടപ്പാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ കരടുരേഖ തയ്യാറാക്കുന്നത് അവസാനഘട്ടത്തിൽ. ഉത്തരവാദിത്ത ടൂറിസം മിഷന്റേതാണ് പദ്ധതി. ജില്ലയിൽ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

തൃത്താല, പട്ടിത്തറ മേഖലകളിലെ പുരാതനവും ചരിത്രത്തിൽ ഇടം നേടിയതുമായ മനകൾ, പൈതൃകസ്ഥലങ്ങൾ, പട്ടിത്തറയിലെ കുടക്കല്ല്, പ്രധാന ഉത്സവങ്ങൾ, പരമ്പരാഗത തൊഴിൽ-കരകൗശല നിർമാണമേഖലകൾ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തും.

ഗ്രാമീണജീവിതവും സാംസ്കാരികകേന്ദ്രങ്ങളും സഞ്ചാരികൾക്ക് നേരിട്ടുകാണാനും അനുഭവിച്ചറിയാനും അവസരമൊരുക്കും. വിനോദസഞ്ചാരികളെ സഹായിക്കാനായി പദ്ധതിയിൽ ‘കമ്യൂണിറ്റി ടൂർ ലീഡർ’ എന്നപേരിൽ ഒരാളെ നിയമിക്കും. നാട്ടുകാരിൽനിന്ന്‌ പ്ലസ്ടു യോഗ്യതയുള്ളവരെയായിരിക്കും തിരഞ്ഞെടുക്കുക. ഇവർക്കുള്ള പ്രത്യേക പരിശീലനവും വിനോദസഞ്ചാരവകുപ്പ് നൽകും.

Latest News

latest News