logo
AD
AD

കൃഷിക്ക് കാവലിരുന്ന കർഷകനെ മരിച്ചനിലയിൽ കണ്ടെത്തി

വാഴത്തോട്ടത്തിലെ കാട്ടുപന്നി ശല്യം അകറ്റാൻ രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ (48) നെയാണ് പാടത്തിനു സമിപത്തെ ഇടവഴിയിൽ മരിച്ചനിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വയൽ പാട്ടത്തിനെടുത്ത് നെല്ലും വാഴയും കൃഷി ചെയ്യുന്നുണ്ട്. പന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെൽകൃഷി വ്യാപകമായി നശിച്ച് വലിയ സാമ്പത്തിക നഷ്ടം നേരിട്ടതാണ്. ഒരേക്കർ വയൽ പാട്ടത്തിനെടുത്ത് അടുത്ത ഓണക്കാലത്തേക്ക് വിളവെടുക്കാനുള്ള നേന്ത്രവാഴ കൃഷിക്ക് ഏതാനും ആഴ്ചകളായി കാവലിരിക്കുകയാണ് മരിച്ച രാമചന്ദ്രൻ.

വാഴത്തോട്ടത്തിനോട് ചേർന്ന ഇടവഴിയിൽ പഴയ ചാക്കുകളിലാണ് രാത്രിയിൽ കിടന്നിരുന്നത്. രാവിലെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇടവഴിയിൽ രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സുരേഖ. മക്കൾ അർച്ചന, അഞ്ജന (സ്കൂൾ വിദ്യാർത്ഥികൾ)

Latest News

latest News