logo
AD
AD

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തിനെതിരെ സിപിഐഎം നിയമപോരാട്ടത്തിലേക്ക്. മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എൽ.എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുകയാണ് സിപിഐ എം. അതിന്റെ ഭാഗമായി മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ആദ്യം വ്യക്തമാക്കണമെന്ന് കാട്ടി ഇ.ഡിക്ക് കത്തയച്ചു. ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചതും പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്.

സമൻസുകൾ റദ്ദാക്കണമെന്ന മുൻ ധനമന്ത്രിയുടെ ഹർജി, ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്തെങ്കിലും കുറ്റം നടന്നെങ്കിൽ മാത്രമേ അന്വേഷണത്തിന് കഴിയുകയുള്ളൂ. ഇ.ഡിയുടെ അന്വേഷണം സംശയാസ്പദമാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമങ്ങൾക്ക് വിധേയമായാണ്. തനിക്കെതിരെയുള്ള സമൻസ് ഫെമയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Latest News

latest News