logo
AD
AD

കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രം ബൂസ്റ്റർ ഡോസ്: കേന്ദ്ര ആരോഗ്യമന്ത്രാലയം

ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള വാക്‌സിനുകൾ കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രമെടുത്താൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള എല്ലാ വാക്‌സിനുകളുമെടുക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ കത്തിലൂടെ അഭ്യർഥിച്ചു.

പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രോഗമുള്ള അർഹരായ വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശത്തിനായി വിവിധ കോണുകളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോഗ്യമുള്ള മുതിർന്നവർക്ക് ബൂസ്റ്ററുകൾ ആവശ്യമില്ലെന്നും ഏറ്റവും ദുർബലരായ ആളുകൾക്ക് ബൂസ്റ്ററുകൾ നൽകണമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Latest News

latest News