logo
AD
AD

അക്ഷരോന്നതി: പുസ്തകപ്പെട്ടി സ്ഥാപിച്ചു

പാലക്കാട്: ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'അക്ഷരോന്നതി' പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പുസ്തകപ്പെട്ടി സ്ഥാപിച്ചു. ആദ്യ പുസ്തകം കൈമാറിക്കൊണ്ട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി പുസ്തകപ്പെട്ടി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ എസ്.സി/എസ്.ടി ഉന്നതികളിലെ സാമൂഹ്യ പഠനമുറികളില്‍ ലൈബ്രറികള്‍ ഒരുക്കി വായനസൗകര്യം ക്രമീകരിക്കുവാനും വായന സംസ്‌കാരം വളര്‍ത്തിയെടുക്കുവാനുമാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. വൈസ് പ്രസിഡന്റ് രാധികമാധവന്‍, ബ്ലോക്ക് സെക്രട്ടറി കെ. കാഞ്ചന, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ വി. സി. ഉദയകുമാർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ പി. സി പാര്‍വതി, മെമ്പര്‍മാരായ അഡ്വ. രമേശ്, ബിനുമോള്‍, രതീഷ് തസ്രാക്ക്, എം.എ ജിതിന്‍രാജ്, എല്‍ ഇന്ദിര, എസ്. രമ്യ, എം. ധന്യ, ആര്‍. ഗായത്രി, ഗീത എന്നിവര്‍ പുസ്തകം കൈമാറി.

latest News