logo
AD
AD

മെക് 7 ചങ്ങരംകുളം മേഖല ‘മെഗാ സംഗമം’ ആവേശമായി

ചങ്ങരംകുളം: മെക് 7 ഹെൽത്ത് ക്ലബ് ചങ്ങരംകുളം മേഖലയുടെ ഒന്നാം വാർഷികാഘോഷമായ ‘മെഗാ സംഗമം’ വിപുലമായ പരിപാടികളോടെ നടത്തി. വളയകുളം എം.വി.എം റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ എഴുന്നൂറോളം പേർ പങ്കെടുത്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നസിയ എം. സാഹിബ് ഉദ്ഘാടനം ചെയ്തു. അബ്ദു കിഴിക്കര അധ്യക്ഷത വഹിച്ചു.

ഡോ. സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. അറക്കൽ ബാവ മുഖ്യാതിഥിയായി. നിഷാദ് യൂസഫ്, റാഫിദ ഖാലിദ്, ശാന്തിനി രവീന്ദ്രൻ, ആസിയ ഇബ്രാഹിം, പി.പി.എം അഷ്റഫ്, കുഞ്ഞിമുഹമ്മദ് പന്താവൂർ, ജിതേഷ് എന്നിവർ സംബന്ധിച്ചു. വാർഷികത്തോടനുബന്ധിച്ച് പ്രത്യേക വ്യായാമ പരിശീലനവും സംഘടിപ്പിച്ചു. മേഖലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 13 സെന്ററുകൾ പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു.

Latest News

latest News