logo
AD
AD

കൊപ്പം ദേശോത്സവം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൊപ്പം: കൊപ്പം ദേശോത്സവഭാഗമായി ചൊവ്വാഴ്ച കൊപ്പം പട്ടണത്തിൽ ഉച്ചയ്‌ക്കുശേഷം 3.30മുതൽ രാത്രി 10 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.⁣ ⁣ പെരിന്തൽമണ്ണ കൊളത്തൂർ ഭാഗത്തുനിന്ന് പട്ടാമ്പി, ഷൊർണൂർ ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ കരിങ്ങാട് ചന്തപ്പടിയിൽനിന്നും പ്രഭാപുരം-വണ്ടുംതറ-മുളയങ്കാവ് വഴി പോകണം. ഈ ഭാഗത്തുനിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കട്ടുപ്പാറ-ചുണ്ടമ്പറ്റ-പ്രഭാപുരം വഴിയും കടന്നുപോകണം.⁣ ⁣ വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വിളയൂർ സെന്ററിൽനിന്നും കൂരാച്ചിപ്പടി -നടുവട്ടം വഴി കടന്നുപോകണം. പട്ടാമ്പി ഭാഗത്തുനിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആമയൂർ പുതിയറോഡ് മുളയങ്കാവ് വഴി കടന്നുപോകണം. വലിയ വാഹനങ്ങൾ വല്ലപ്പുഴ-മുളയങ്കാവ് -നാട്യംമംഗലംവഴി കടന്നുപോകണം.⁣ ⁣ വളാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വിയറ്റ്‌നാംപടി വഴി പറക്കാട്-മുതുതല വഴി പോകണം. ഈ ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരുവേഗപ്പുറ ചെക്പോസ്റ്റിൽനിന്നും തിരിഞ്ഞ് ചെമ്പ്ര-പാലത്തറ ഗേറ്റ് വഴി കടന്നുപോകണം.⁣ ⁣ വളാഞ്ചേരി ഭാഗത്തുനിന്നും പെരിന്തൽമണ്ണഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നെടുങ്ങോട്ടൂർ-എടപ്പലം-വിളയൂർ വഴി കടന്നുപോകണം. പട്ടാമ്പിയിൽനിന്നും വളാഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങൾ മുതുതല-പാലത്തറ ഗേറ്റ് വഴി കടന്നുപോകണം.

Latest News

latest News