logo
AD
AD

തോൽവി മുന്നിൽ കണ്ടുള്ള മാനസിക രോഗമാണ് കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിക്ക്: റെജി ചെറിയാൻ

ആലപ്പുഴ: തോൽവി മുന്നിൽ കണ്ടുള്ള മാനസിക രോഗമാണെന്ന് കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിക്കെന്ന് യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ.

മാസങ്ങൾക്കും വർഷങ്ങൾക്കും മുമ്പുള്ള വീഡിയോയാണ് പണം കൊടുക്കുന്ന വീഡിയോ ആയി പ്രചരിപ്പിക്കുന്നതെന്നും റെജി ചെറിയാൻ. കള്ളകേസും കള്ളവും പറയാൻ മിടുക്കനാണ് എൽഡിഎഫ് സ്ഥാനാർഥി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും റെജി ചെറിയാൻ പറഞ്ഞു. ഹാഫ് കൈ ഷർട് ഒഴിവാക്കിയിട്ട് വർഷങ്ങൾ ആയി. തോൽവി മുന്നിൽ കണ്ടുള്ള മാനസിക രോഗമാണ്. എവിടെയെങ്കിലും ചികിത്സിക്കുന്നത് നല്ലതാണ്. തനിക്കെതിരെ നിൽക്കുന്ന സമയത്ത് കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടി നിൽക്കണം ആയിരുന്നു. അത് ഇതുവരെ ഉണ്ടായില്ല. കുട്ടനാട്ടിലെ ജനങ്ങൾ മടുത്തു. തോമസ് ചാണ്ടിയുടെ പേര് പോലും തോമസ് കെ. തോമസ് നശിപ്പിച്ചുവെന്നും റെജി ചെറിയാൻ പറഞ്ഞു.

Latest News

latest News