logo
AD
AD

നാളെ നിയന്ത്രണങ്ങളുടെ ആദ്യ ഞായര്‍

അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും. ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്രചെയ്യാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം.

രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കുന്നവ റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്‌സലുകള്‍ക്കായി തുറക്കാം. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍. കൂറിയര്‍, ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍.

പി.എസ്.സി. പരീക്ഷകളില്‍ മാറ്റം തിരുവനന്തപുരം: ഞായറാഴ്ചകളില്‍ നിയന്ത്രണം കടുപ്പിച്ചതിനാല്‍ ജനുവരി 23, 30 തീയതികളില്‍ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍ മാറ്റി. 23-ന് നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23-നുള്ള ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-2 പരീക്ഷകള്‍ ജനുവരി 28-നായിരിക്കും. 30-ന് നിശ്ചയിച്ച വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്‌കരിച്ച ദിവസക്രമം പി.എസ്.സി.യുടെ വെബ്സൈറ്റിലുണ്ട്. കോവിഡ് വ്യാപനംതീവണ്ടികള്‍ റദ്ദാക്കി തിരുവനന്തപുരം/കൊച്ചി: കോവിഡ് വ്യാപനതീവ്രത കൂടിയതോടെ എട്ടു തീവണ്ടികള്‍ റദ്ദാക്കിയതായി ദക്ഷിണറെയില്‍വേ അധികൃതര്‍ അറിയിച്ചു.

Latest News

latest News