logo
AD
AD

'ഫൗണ്ടേഷണല്‍ ലേണിങ് സ്റ്റഡി'; ജില്ലാതല അവതരണം നടന്നു

പാലക്കാട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാം ക്ലാസിലെ കുട്ടികളുടെ ഭാഷാ-ഗണിത ശേഷികള്‍ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ഫൗണ്ടേഷണല്‍ ലേണിംഗ് സ്റ്റഡിയുടെ (FLS) ജില്ലാതല അവതരണം പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ആര്‍. മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.⁣ ⁣ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടന്ന സര്‍വ്വേയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം സ്‌കൂളുകളിലാണ് പഠനം നടത്തിയത്. ഓരോ വിദ്യാലയത്തില്‍ നിന്നും റാന്‍ഡം സെലക്ഷന്‍ രീതിയിലൂടെ തിരഞ്ഞെടുത്ത കുട്ടികളെയാണ് സര്‍വേയ്ക്ക് വിധേയരാക്കിയത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകര്‍, സമഗ്ര ശിക്ഷ കേരള (എസ് എസ് കെ) ട്രെയിനര്‍മാര്‍, സി.ആര്‍.സി.സി അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.⁣ ⁣ ഭാഷാവിഭാഗത്തില്‍ കഥയും ലേഖനവും വായിച്ച് ആശയം ഗ്രഹിക്കല്‍, വേഗ വായന, ശാസ്ത്രീയമായ സ്വര അവബോധം, സംസാരഭാഷ തുടങ്ങി ഒന്‍പത് മേഖലകളിലും; ഗണിതത്തില്‍ ഭിന്നസംഖ്യകള്‍, അളവുകള്‍, ഗുണന-ഹരണ വസ്തുതകള്‍, ഡാറ്റ കൈകാര്യം ചെയ്യല്‍ തുടങ്ങി പത്ത് മേഖലകളിലുമായാണ് കുട്ടികളുടെ ശേഷി പരിശോധിച്ചത്. ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെയുള്ള തീയതികളില്‍ ഫീല്‍ഡ് തല സര്‍വ്വേയും, അഞ്ച്, ആറ് തീയതികളില്‍ സ്‌കൂള്‍തല ക്രോഡീകരണവും പൂര്‍ത്തിയാക്കിയ ശേഷമാണ് ജില്ലാതല വിശകലനം നടന്നത്.⁣ ⁣ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സെലീന ബീവി വിശകലന സെഷനില്‍,എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസറും വിദ്യാകിരണം കോഡിനേറ്ററുമായ കെ.എന്‍. കൃഷ്ണകുമാര്‍, പ്രോഗ്രാം ഓഫീസര്‍ പി.എസ്. ഷാജി, മണ്ണാര്‍ക്കാട് എ.ഇ.ഒ അബൂബക്കര്‍, പാലക്കാട് എ.ഇ.ഒ രമേശന്‍ പാറപ്പുറത്ത്, എസ്.എസ്.കെ ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, ഡയറ്റ് അധ്യാപകര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

latest News