logo
AD
AD

അതിരപ്പിള്ളിയില്‍ ലോറി 20 അടി താഴ്ചയിലേക്ക് വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലോറി 20 അടി താഴ്ചയിലേക്ക് വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരപ്പിളളി വാഴച്ചാലിന് സമീപം പുളിയിലപ്പാറയിലാണ് ലോറി കീഴ്‌മേല്‍ മറിഞ്ഞത്. മലക്കപ്പാറയിലേക്ക് വിറകുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ആ ഭാഗത്തെ മണ്ണിടിയുകയും ലോറി മറിയുകയുമായിരുന്നു. പരിക്കേറ്റ ഡ്രൈവർ കുര്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Latest News

latest News