logo
AD
AD

മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ മുസ്ലിം സ്ത്രീക്ക് 190 പവൻ സ്വർണാഭരണമോ നിലവിലെ മാർക്കറ്റ് വിലയോ നൽകാൻ കോടതി വിധി

2015-ൽ അകാരണമായി മുത്തലാഖു ചൊല്ലി വിവാഹബന്ധം അവസാനിപ്പിച്ച ഭർത്താവിനോട് വിവാഹസമയം എടുത്തുപറ്റിയ 190 പവൻ സ്വർണാഭരണമോ എല്ലെങ്കിൽ അതിന്റെ നിലവിലെ മാർക്കറ്റ് വിലയോ നൽകാൻ മുൻഭർത്താവിനോട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. നിലവിൽ വിദേശത്തു ജോലി ചെയ്യുന്ന ഒറ്റപ്പാലം പത്തിരിപാല സ്വദേശി ഡോ. റസീന അലിയുടെ മുസ്ലിം സ്ത്രീക്കുള്ള വിവാഹമോചന ഹരജി പരിഗണിച്ചാണ് നീണ്ട 7 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽനിന്നും അനുകൂല വിധി വന്നത്.

വിവാഹം കഴിഞ്ഞ ഉടൻ തന്നെ ഹരജിക്കാരിയായ ഡോ. റസീന അലിയുടെ 190 പവൻ സ്വർണാഭരണങ്ങൾ മുൻഭർത്താവും വീട്ടുകാരും ചേർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാലക്കാടുള്ള ചന്ദ്രനഗർ ശാഖയിൽ ലോക്കറിൽ കൊണ്ടുപോയി വെച്ചെന്നും പിന്നീട് കൂടുതൽ പണ്ടതിനും പണത്തിനും വേണ്ടി പീഡിപ്പിച്ചെന്നും ഇത് എതിർത്ത പരാതിക്കാരിയെ പ്രത്യേക കാരണം കൂടാതെ വിവാഹ ബന്ധം മുതലാഖു ചൊല്ലി വേർപെടുത്തിയെന്നും ആഭരണം തിരിച്ചുതരാതെ വിവാഹമോചിതയുടെ അവകാശങ്ങൾ നിഷേധിച്ചെന്നുമായിരുന്നു പരാതി.

ഇരുഭാഗത്തുനിന്നും ഹാജരായ ഹരജിക്കാരടക്കമുള്ള 7 ഓളം സാക്ഷികളെയും ബാങ്ക് മാനേജർ മാരെയും സൗത്ത് ഇന്ത്യൻ ബാങ്ക് ചന്ദ്രനഗർ ബ്രാഞ്ചിലെ അക്കാലത്തെലോക്കർ രേഖകളും പരിശോധിച്ച കോടതി 190 പവൻ സ്വർണാഭരണം ഹരജിക്കാരിയായ ഡോക്ടർ റസീന അലിക്ക് തിരിച്ചു നൽകാൻ വിധി ക്കുകയാണുണ്ടായത്. ഈ അടുത്തകാലത്ത് സമാന കേസിൽ വന്ന സുപ്രീം കോടതി, ഹൈക്കോടതി വിധികളും ഹരജിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി സ്വർണാഭരണം തിരിച്ചു നൽകാനുള്ള അപൂർവമായ ഇത്തരം വിധി പുറപ്പെടുവിച്ചത്. ഹരജിക്കാരിക്കുവേണ്ടി ഹൈക്കോടതി അഭിഭാഷകനായ അഡ്വ ഷാഹുൽ ഹമീദ് പി.ടി ഹാജരായി .

Latest News

latest News