logo
AD
AD

ജൂനിയർ ലോങ്ജമ്പിൽ 'ക്ലാസ്മേറ്റ്‌സ് '

പാലക്കാട് : ജില്ലാ സ്‌കൂൾ കായികമേളയിൽ ജൂനിയർവിഭാഗം ലോങ് ജമ്പിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ എത്തിയത് സഹപാഠികൾ. കൊപ്പം ജി.വി.എച്ച്.എസ്‌.എസിലെ പത്താം ക്ലാസ് വിദ്യാർഥി എസ്. സായ്നന്ദന ഒന്നാംസ്ഥാനത്തെത്തിയപ്പോൾ രണ്ടാംസ്ഥാനം നേടിയത് അതേ ക്ലാസിലെ രഞ്ജിമയാണ്.

5.22 മീറ്റർ ചാടിയാണ് സായിനന്ദന ഒന്നാം സ്ഥാനത്ത് എത്തിയതെങ്കിൽ രഞ്ജിമ 5.20 മീറ്റർ ചാടി രണ്ടാംസ്ഥാനം നേടി. രണ്ടാംസ്ഥാനം നേടിയ രഞ്ജിമയെ ആശ്വസിപ്പിച്ചാണ് മത്സരശേഷം ഇരുവരും മടങ്ങിയത്.

പാലക്കാട് : ജില്ലാ സ്‌കൂൾ കായികമേളയിൽ ജൂനിയർവിഭാഗം ലോങ് ജമ്പിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ എത്തിയത് സഹപാഠികൾ. കൊപ്പം ജി.വി.എച്ച്.എസ്‌.എസിലെ പത്താം ക്ലാസ് വിദ്യാർഥി എസ്. സായ്നന്ദന ഒന്നാംസ്ഥാനത്തെത്തിയപ്പോൾ രണ്ടാംസ്ഥാനം നേടിയത് അതേ ക്ലാസിലെ രഞ്ജിമയാണ്. 5.22 മീറ്റർ ചാടിയാണ് സായിനന്ദന ഒന്നാം സ്ഥാനത്ത് എത്തിയതെങ്കിൽ രഞ്ജിമ 5.20 മീറ്റർ ചാടി രണ്ടാംസ്ഥാനം നേടി. രണ്ടാംസ്ഥാനം നേടിയ രഞ്ജിമയെ ആശ്വസിപ്പിച്ചാണ് മത്സരശേഷം ഇരുവരും മടങ്ങിയത്. Advertisement സ്റ്റേറ്റ് അത്‌ലറ്റ് മീറ്റിൽ ലോങ് ജമ്പിൽ രഞ്ജിമ ഒന്നാംസ്ഥാനം നേടിയപ്പോൾ സായ് നന്ദന രണ്ടാംസ്ഥാനം നേടിയിരുന്നു. ജില്ലാമീറ്റിലും ഇരുവരും പങ്കെടുത്തിട്ടുണ്ട്.

Latest News

latest News