logo
AD
AD

പാലക്കാട് ഷാജഹാൻ വധക്കേസ്: രണ്ടുപേർ പിടിയിൽ; ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതം

പാലക്കാട്: സി.പി.എം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജഹാന്റെ വധത്തിൽ രണ്ടുപേർ പിടിയിൽ. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കേസ് അന്വേഷിക്കാൻ പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഇന്നലെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. സംഘത്തിൽ 20 പേരുണ്ട്. കേസിൽ എട്ടു പ്രതികളാണുള്ളത്. ഇതിൽ രണ്ടുപേരെ മാത്രമാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാണ്. പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.

Latest News

latest News