logo
AD
AD

പ്രതീക്ഷ പാലിയേറ്റീവ് കെയർ ഐ.പി, പഠനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

കൂറ്റനാട് പ്രതീക്ഷ പാലിയേറ്റീവ് കെയർ ഐ.പി. ബ്ലോക്കിന്റെയും നഴ്‌സുമാർക്കും പരിചാരകർക്കുമുള്ള പരിശീലനകേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ബ്ലോക്ക് വൈസ്‌പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. പി. മമ്മിക്കുട്ടി എം.എൽ.എ. മുഖ്യാതിഥിയായി.

സെക്രട്ടറി എം. പ്രദീപ്, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ, ബ്ലോക്ക് മെമ്പർ മാളിയേക്കൽ ബാവ, കഥകളി ആശാൻ കോട്ടയ്ക്കൽ ഗോപി, ചങ്ങണയിൽ സുബ്രഹ്മണ്യൻ, ചാലിശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ, ഡോ. വി. സേതുമാധവൻ, ഖത്തർ പ്രതിനിധി അഫ്‌സൽ, ഷിഞ്ചു ജോഷ് എന്നിവർ സംസാരിച്ചു.

'പ്രതീക്ഷ'യുടെ മുദ്രാഗീതം ബിഷോയ് അനിയനു നൽകി ഡോ. പ്രമീള പ്രകാശനം ചെയ്തു. ഐ.പി. മെഡിക്കൽ ഉപകരണങ്ങൾ അഷ്ടാംഗ ആയുർവേദ കോളേജിലെ ഡോ. ശ്രീപാർവതിയും മെഡിക്കൽ കോട്ട് ജോയലും അരവിന്ദും ലാപ്‌ടോപ് സൂര്യഭായും വിതരണംചെയ്തു. കലാകാരന്മാർ ഒരുക്കിയ മെഗാഷോയും ഗാനവിരുന്നും അരങ്ങേറി.

Latest News

latest News