logo
AD
AD

പുതിയ ജയിലിൽ മാസ്‌ക് നിർമാണ യൂണിറ്റ് തുടങ്ങുമെന്ന് മുഖ്യമന്ത്രി

തവനൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത ജയിലിലെ തടവുകാർക്കായി മാസ്‌ക് നിർമാണ യൂണിറ്റ്, ഷൂ നിർമാണ യൂണിറ്റ്, ഫർണീച്ചർ നിർമാണ യൂണിറ്റ് എന്നിവ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലാണ് തവനൂരിൽ ഇന്ന് ഉദ്ഘാടനം ചെയ്തത്.

ഇന്നും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്‌കിനടക്കം വിലക്കേർപ്പെടുത്തിയിരുന്നു. കറുത്ത മാസ്‌ക് ധരിച്ചവരോട് അത് ഊരി വാങ്ങി മറ്റു കളറിലുള്ള മാസ്‌ക് നൽകുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുഖ്യമന്ത്രിക്ക് ഇന്ന് പരിപാടികളുള്ളത്.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ ജനം വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പൊലീസ് സ്റ്റേഷനിൽ നിർത്തിയത്. കണ്ണിൽ ഇരുട്ട് കയറിയതുകൊണ്ടാണ് കാണുന്നതെല്ലാം അദ്ദേഹത്തിന് കറുപ്പായി തോന്നുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Latest News

latest News