പാചകവാതക വിതരണം; പരാതിപരിഹാരത്തിന് വാര്‍ റൂം
പാലക്കാട്: പാചക വാതകം, പെട്രോള്‍ ഡീസല്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍, വിതരണക്കാര്‍ എന്നിവരെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതി പരിഹരിക്കുന്നതിന് എല്‍.പി.ജി ഓപ്പണ്‍ ഫോറത്തിന്റെയും പെട്രോ പ്രൊഡക്ട്സ് ഗ്രീവന്‍സ് റിഡ്രസല്‍ ഫോറത്തിന്റെയും യോഗം ജില്ലാ കലക്ടര്‍ കെ. സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരാതി പരിഹാരത്തിനായി ജില്ലാ - താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വാര്‍ റൂം പ്രവര്‍ത്തിച്ചു വരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വാര്‍ റൂം നമ്പറുകള്‍: പാലക്കാട് ജില്ലാ സപ്ലൈ ഓഫീസ്: 0491 2505541, 8590178325 പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ്: 9188527792, 0491 2536872 ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്: 9188527782, 9495761939 ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്: 9188527767 മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസ്: 9446514489 അട്ടപ്പാടി താലൂക്ക് സപ്ലൈ ഓഫീസ്: 9947514298 ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ് : 9895055669 പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസ് : 9188527764
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ കെ മനോജ്കുമാര്‍, ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ സെയില്‍സ് ഓഫീസര്‍മാര്‍, കണ്‍സ്യൂമര്‍ അസോസിയേഷന്‍ സംഘടനാ പ്രതിനിധികള്‍, പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, പോലീസ്, ലീഗല്‍ മെട്രോളജി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
