കെ.എസ്.ആർ.ടി.സി. ഡിപ്പോയും സ്റ്റേഷൻ മാസ്റ്റർ ഓഫീസും ആരംഭിക്കണം
കാലടി: കണ്ടനകത്ത് പ്രവർത്തിക്കുന്ന എടപ്പാൾ കെ.എസ്.ആർ.ടി.സി. റീജ്യണൽ വർക്ക് ഷോപ്പിൽ കെ.എസ്.ആർ.ടി.സി. ബസ്സ് ഡിപ്പോയും സ്റ്റേഷൻ മാസ്റ്റർ ഓഫീസും ആരംഭിക്കണമെന്ന് കാലടി ഗ്രാമീണ വായനശാല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.കെ. അപ്പു ഉദ്ഘാടനം ചെയ്തു. കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പി.മോഹനൻ , പി. വേണുഗോപാൽ, ടി.ഉണ്ണികൃഷ്ണൻ , പി.കെ. ബക്കർ , പി. ഷീജ, കെ. സബിത , മുഹമ്മദ് ആഷിഫ്.വി വി , സതീഷ് അയ്യാപ്പിൽ , പ്രണവ് ചന്ദ്രൻ , എന്നിവർ സംസാരിച്ചു.
